അങ്കണവാടികളിലെ നിയമനം: ഇപ്പോള്‍ അപേക്ഷിക്കാം
കണ്ണൂര്‍ തലശ്ശേരി അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുള്ള എരഞ്ഞോളി, പിണറായി, വേങ്ങാട് പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട പഞ്ചായത്തുകളിലെ വനിതകള്‍ക്ക് അപേക്ഷിക്കാം. 18 നും 46 നും ഇടയിലുള്ളവരായിരിക്കണം. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് എസ്എസ്എല്‍സി/തത്തുല്യവുമാണ് യോഗ്യത. ഹെല്‍പ്പര്‍ക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. ഹെല്‍പ്പര്‍ തസ്തിയിലേക്ക് എസ്എസ്എല്‍സി പാസായവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ജൂലൈ 20 ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. അപേക്ഷയുടെ മാതൃക തലശ്ശേരി അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത് ഓഫീസുകളിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0490 2383254
Manglish Transcribe ↓
kannoor thalasheri adeeshanal aisidiesu preaajakdinte paridhiyilulla eranjoli, pinaraayi, vengaadu panchaayatthukalile ankanavaadi varkkar, helppar thasthikayilekku apeksha kshanicchu. Bandhappetta panchaayatthukalile vanithakalkku apekshikkaam. 18 num 46 num idayilullavaraayirikkanam. varkkar thasthikayilekku apekshikkunnavarkku eseselsi/thatthulyavumaanu yogyatha. Helpparkku ezhutthum vaayanayum arinjirikkanam. Helppar thasthiyilekku eseselsi paasaayavar apekshikkendathilla. Apeksha jooly 20 nu vykittu anchu vare sveekarikkum. Apekshayude maathruka thalasheri adeeshanal aisidiesu preaajakdu opheesilum bandhappetta panchaayatthu opheesukalilum labhikkum. Kooduthal vivarangalkku 0490 2383254