സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാം; മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം
സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാം; മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: സെപ്റ്റംബർ 21 മുതൽ സ്കൂളുകൾ ഭാഗികമായി തുറക്കാനുള്ള മാർഗനിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഒമ്പതു മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് വേണമെങ്കിൽ സ്കൂളിലെത്തി അധ്യാപകരിൽനിന്ന് മാർഗനിർദേശം തേടാമെന്ന് അൺലോക് അഞ്ച് നിർദേശങ്ങളിൽ പറഞ്ഞിരുന്നു. കുട്ടികളെ പ്രവേശിപ്പിക്കുകയാണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതലുകളാണ് ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചത്. കുട്ടികളെ വിളിച്ചുവരുത്താനാവില്ല. താത്പര്യമുള്ള കുട്ടികൾക്ക് രക്ഷിതാവിന്റെ രേഖാമൂലമുള്ള അനുമതിയോടെ സ്കൂളിൽ പോകാം. നോട്ട്ബുക്ക്, പേന, വെള്ളക്കുപ്പി തുടങ്ങിയവ വിദ്യാർഥികൾക്കിടയിൽ പങ്കിടുന്നത് അനുവദിക്കാതിരിക്കുക, കായിക പരിപാടികൾ നിരോധിക്കുക, അധ്യാപകരും കുട്ടികളും തമ്മിൽ തുറസ്സായ സ്ഥലങ്ങളിൽ സംവദിക്കുക, 50 ശതമാനം ജീവനക്കാർ മാത്രം ഹാജരാകുക തുടങ്ങിയ നിർദേശങ്ങളാണ് മന്ത്രാലയം മുന്നോട്ടുവെക്കുന്നത്. #IndiaFightsCorona Health Ministry issues SOP for partial reopening of Schools for students of 9th-12th classes on a voluntary basis, for taking guidance from their teachers in the context of #COVID19.https://t.co/i1I8pPwXyT pic.twitter.com/6c9datyVOC — Ministry of Health (@MoHFW_INDIA) September 8, 2020 Schools To Reopen From September 21 For Classes 9 To 12; Health Ministry Issues Guidelines
Manglish Transcribe ↓
nyoodalhi: septtambar 21 muthal skoolukal bhaagikamaayi thurakkaanulla maarganirdeshangalumaayi kendra aarogyamanthraalayam. Ompathu muthal panthrandaam klaasuvareyulla kuttikalkku venamenkil skooliletthi adhyaapakarilninnu maarganirdesham thedaamennu anloku anchu nirdeshangalil paranjirunnu. Kuttikale praveshippikkukayaanenkil sveekarikkenda munkaruthalukalaanu aarogyamanthraalayam purappeduvicchathu. kuttikale vilicchuvarutthaanaavilla. Thaathparyamulla kuttikalkku rakshithaavinte rekhaamoolamulla anumathiyode skoolil pokaam. Nottbukku, pena, vellakkuppi thudangiyava vidyaarthikalkkidayil pankidunnathu anuvadikkaathirikkuka, kaayika paripaadikal nirodhikkuka, adhyaapakarum kuttikalum thammil thurasaaya sthalangalil samvadikkuka, 50 shathamaanam jeevanakkaar maathram haajaraakuka thudangiya nirdeshangalaanu manthraalayam munnottuvekkunnathu. #indiafightscorona health ministry issues sop for partial reopening of schools for students of 9th-12th classes on a voluntary basis, for taking guidance from their teachers in the context of #covid19. Https://t. Co/i1i8ppwxyt pic. Twitter. Com/6c9datyvoc — ministry of health (@mohfw_india) september 8, 2020 schools to reopen from september 21 for classes 9 to 12; health ministry issues guidelines