ആയുഷ് അഖിലേന്ത്യാ അലോട്ട്‌മെന്റ് നടപടികള്‍ നവംബര്‍ 26 മുതല്‍
ആയുഷ് അഖിലേന്ത്യാ അലോട്ട്‌മെന്റ് നടപടികള്‍ നവംബര്‍ 26 മുതല്‍
ബിരുദതല ആയുർവേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി കോഴ്സുകളിലേക്ക്, ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റി (എ.എ.സി.സി.സി.) നടത്തുന്ന അഖിലേന്ത്യാ അലോട്ട്മെന്റ് നടപടികൾ നവംബർ 26ന് https://aaccc.gov.inൽ ആരംഭിക്കും. നീറ്റ് യു.ജി. 2020 റാങ്ക് അടിസ്ഥാനമാക്കി ബി.എ.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്., ബി.എച്ച്.എം.എസ്., എന്നീ പ്രോഗ്രാമുകളിലെ നിശ്ചിത സീറ്റുകളിലേക്കുള്ള അലോട്ട്മെന്റുകളാണ് ഇതിൽ വരുന്നത്. ഈ പ്രോഗ്രാമുകളുള്ള ഗവൺമെന്റ്, ഗവൺമെന്റ് എയ്ഡഡ് കോളേജുകളിലെ അഖിലേന്ത്യ ക്വാട്ട സീറ്റുകളിലേക്കും ദേശീയ സ്ഥാപനങ്ങൾ, കേന്ദ്രസർവകലാശാലകൾ, കല്പിത സർവകലാശാലകൾ എന്നിവയിലെ സീറ്റുകളിലേക്കും https://aaccc.gov.in ൽ രജിസ്റ്റർ ചെയ്ത് രജിസ്ട്രേഷൻ ഫീസ്, സെക്യൂരിറ്റി തുക എന്നിവ ഓൺലൈൻ ആയി അടച്ചശേഷം ചോയ്സ് ഫില്ലിങ്ങിന് 26 മുതൽ സൗകര്യം ലഭിക്കും. ഡിസംബർ ഒന്ന് വൈകീട്ട് അഞ്ചുവരെ രജിസ്ട്രേഷൻ നടത്താം. തുക അടയ്ക്കാൻ ഡിസംബർ രണ്ട് ഉച്ചയ്ക്ക് 12 വരെ പറ്റും. ചോയ്സ് ഫില്ലിങ് ഡിസംബർ രണ്ട് വൈകീട്ട് അഞ്ചുവരെ നടത്താം. ചോയ്സ് ലോക്കിങ് ഡിസംബർ രണ്ട് 10 മുതൽ വൈകീട്ട് അഞ്ചുവരെ ചെയ്യാം. ലോക്കു ചെയ്യുംവരെ ഒരിക്കൽ നൽകിയ ചോയ്സുകൾ എത്ര തവണ വേണമെങ്കിലും മാറ്റി ക്രമീകരിക്കാം. പരീക്ഷാർഥി ലോക്കുചെയ്തില്ലെങ്കിൽ സിസ്റ്റം കട്ട് ഓഫ് സമയത്ത് ചോയ്സുകൾ ലോക്കുചെയ്യും. ആദ്യ അലോട്ടുമെന്റ് ഡിസംബർ നാലിന് പ്രഖ്യാപിക്കും. ഡിസംബർ അഞ്ചുമുതൽ 12 വരെ പ്രവേശനം നേടാം. രണ്ടാംറൗണ്ട് നടപടികൾ ഡിസംബർ 22ന് തുടങ്ങും. വിവിധ നടപടികളുടെ സമയപരിധി: രജിസ്ട്രേഷൻഡിസംബർ 26ന് അഞ്ചുമണി. ഫീസ് അടയ്ക്കൽ 27ന് ഉച്ചയ്ക്ക് 12 മണി. ചോയ്സ് ഫില്ലിങ് ലോക്കിങ് 27ന് അഞ്ചുമണി. അലോട്ട്മെന്റ് ഡിസംബർ 30. പ്രവേശനം 31 മുതൽ ജനുവരി 9 വരെ. റൗണ്ട് മൂന്ന് (മോപ്അപ്) നടപടികൾ 2021 ജനുവരി 13ന് തുടങ്ങും. സമയപരിധി: രജിസ്ട്രേഷൻജനുവരി 16ന് അഞ്ചുമണി. ഫീസ് അടയ്ക്കൽ 17ന് ഉച്ചയ്ക്ക് 12 മണി. ചോയ്സ് ഫില്ലിങ് ലോക്കിങ് 17ന് വൈകീട്ട് അഞ്ചുമണി. അലോട്ട്മെന്റ് ജനുവരി 20. പ്രവേശന സമയപരിധി ജനുവരി 21 മുതൽ 30 വരെ. മൂന്നാംറൗണ്ടിനുശേഷം ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലെ ഒഴിവുകൾ സംസ്ഥാന കൗൺസലിങ് അധികാരികൾക്ക് ഫെബ്രുവരി ഒന്നിന് കൈമാറും. സെൻട്രൽ യൂണിവേഴ്സിറ്റികൾ, ദേശീയ സ്ഥാപനങ്ങൾ, കല്പിത സർവകലാശാലകൾ എന്നിവയിലെ ഒറ്റപ്പെട്ട ഒഴിവുകൾ നികത്തുന്നതിലേക്ക് പരീക്ഷാർഥികളുടെ ലിസ്റ്റ് അടങ്ങുന്ന മെറിറ്റ് പട്ടിക സ്ഥാപനങ്ങൾക്ക് കൗൺസലിങ് അതോറിറ്റി ഇതേ തീയതിയിൽ കൈമാറും. വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാക്കും. AYUSH allotments starts from november 26, ayurveda, unani