- Related Question Answers

251. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ആദ്യ ഇംഗ്ലീഷ് നോവല്‍?

പില്‍ഗ്രിംസ് പ്രോഗ്രസ്സ് (ജോണ്‍ ബനിയന്‍ )

252. പറയിപെറ്റ പന്തിരുകുലത്തിന്‍റെ കഥ പറയുന്ന എൻ മോഹനന്‍റെ നോവൽ?

ഇന്നലത്തെ മഴ

253. ഭാർഗ്ഗവീ നിലയം’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

254. സംസ്കൃത നാടകങ്ങള്‍ക്ക് മലയാളത്തിലുണ്ടായ ആദ്യ ഗദ്യവിവര്‍ത്തനം?

ദൂതവാക്യം

255. ‘തൃക്കോട്ടൂർ പെരുമ’ എന്ന കൃതിയുടെ രചയിതാവ്?

യു.എ.ഖാദർ

256. ‘നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം രചിച്ചത്?

സിവിക് ചന്ദ്രൻ

257. ‘കേരളാ ഇബ്സൺ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

എൻ കൃഷ്ണപിള്ള

258. അവകാശികള് - രചിച്ചത്?

വിലാസിനി (നോവല് )

259. ‘അമ്പലമണി’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

260. സന്താനഗോപാലം രചിച്ചത്?

പൂന്താനം

261. ഏറ്റവും പ്രാചീനമായ സന്ദേശകാവ്യം?

ശുകസന്ദേശം

262. ആരെയും അനുകരിക്കാത്ത ആർക്കും അനുകരിക്കാനാവാത്ത കവി എന്നറിയപ്പെടുന്നത്?

ഉണ്ണായിവാര്യർ

263. പത്രധര്‍മ്മം - രചിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (ഉപന്യാസം)

264. ‘ആമസോണും കുറെ വ്യാകുലതകളും’ എന്ന യാത്രാവിവരണം എഴുതിയത്?

എം.പി വീരേന്ദ്രകുമാർ

265. വിലാപകാവ്യ പ്രസ്ഥാനത്തിലെ ആദ്യ മാലിക കൃതി?

ഒരു വിലാപം (സി.എസ് സുബ്രമണ്യൻ പോറ്റി )

266. ‘തത്ത്വമസി’ എന്ന കൃതിയുടെ രചയിതാവ്?

സുകുമാർ അഴീക്കോട്

267. കേരളപ്പഴമ എന്ന ക്രൂതിയുടെ കർത്താവ്?

ഹെർമൻ ഗുണ്ടർട്ട്

268. ‘ഓർമ്മയുടെ അറകൾ’ ആരുടെ ആത്മകഥയാണ്?

വൈക്കം മുഹമ്മദ് ബഷീർ

269. അമേരിക്കൻ വനിത കാതറീൻമോയോട് ഭാരതസ്ത്രീത്വത്തിന്‍റെ മഹത്വം വിശദീകരിക്കുന്ന ഉള്ളൂരിന്‍റെ കൃതി?

ചിത്രശാല

270. ഒരു പ്രാദേശികഭാഷയിൽ അർത്ഥശാസ്ത്രത്തിനുണ്ടായ ആദ്യ വ്യാഖ്യാനം?

ഭാഷാ കൗടലിയം

271. മലയാളത്തില്‍ ആദ്യമായുണ്ടായ വിജ്ഞാന കോശം?

വിജ്ഞാനം (ബാലന്‍ പബ്ലിക്കേഷന്‍സ് )

272. ‘ദാഹിക്കുന്ന പാനപാത്രം’ എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

273. ‘പാറപ്പുറത്ത്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ.ഇ മത്തായി

274. ‘ബുദ്ധനും ആട്ടിൻകുട്ടിയും’ എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

275. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് നോവൽ?

ധൂമകേതുവിന്‍റെ ഉദയം (സർദാർ കെ.എം പണിക്കർ )
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution