Related Question Answers

501. ഏത് വൈറ്റമിന്‍റെ അഭാവമാണ് വിളർച്ചയ്ക്ക് കാരണം?

വൈറ്റമിൻ B9

502. സംസാരശേഷിയുമായി ബന്ധപ്പെട്ട സെറിബ്രത്തിലെ ഭാഗം?

ബ്രോക്കസ് ഏരിയ

503. മനുഷ്യ നേത്രത്തിലെ കോർണിയയിൽ പുതുതായി കണ്ടെത്തിയ ദുവ പാളി (Dua's Layer) കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ?

ഹർമിന്ദർസിങ് ദുവ

504. ജയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

505. ഉമിനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി?

ടയലിൻ (സലൈവറി അമിലേസ് )

506. ബോഡി ബിൽഡേഴ്സ് എന്നറിയപ്പെടുന്ന പോഷക ഘടകം?

മാംസ്യം (Protein )

507. ജലത്തിൽ വളരുന്ന സസ്യങ്ങൾ?

ഹൈഡ്രോഫൈറ്റുകൾ

508. വസ്തുക്കളുടെ PH മൂല്യം അളക്കാനുപയോഗിക്കുന്ന ലിറ്റ്മസ് പേപ്പർ നിർമ്മിക്കാനുപയോഗിക്കുന്ന സസ്യം?

ലൈക്കനുകൾ

509. ഉജ്ജല ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മുളക്

510. മൃതശരീരത്തെ ആഹാരമാക്കുന്ന സസ്യങ്ങൾ?

സാപ്രോഫൈറ്റുകൾ

511. നഖങ്ങൾ ഉണ്ടെങ്കിലും വിരൽ ഇല്ലാത്ത മൃഗം?

ആന

512. വൃക്കയിൽ രക്തം എത്തിക്കുന്ന രക്തക്കുഴൽ?

റീനൽ ആർട്ടറി

513. മുസ്കാറിന എന്ന മാരക വിഷം അടങ്ങിയിട്ടുള്ള കുമിൾ?

അമാനിറ്റ

514. മലേറിയ പരത്തുന്നത്?

അനോഫിലസ് പെൺകൊതുക്

515. സൂര്യ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

516. പയറു വർഗ്ഗ ചെടികളുടെ വേരിൽ കാണുന്ന നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയ?

റൈസോബിയം

517. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച പൂച്ച?

കോപ്പി ക്യാറ്റ് (കാർബൺ കോപ്പി)

518. CT Scan എന്നാൽ?

കമ്പ്യൂട്ടറൈസ്ഡ് റ്റോമോ ഗ്രാഫിക് സ്കാൻ

519. കൊതുകിന്‍റെ ലാർവകളെ നശിപ്പിക്കാൻ വളർത്തുന്ന മത്സ്യം?

ഗാംബൂസിയ

520. മത്സ്യം വളർത്തലിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം?

ചൈന

521. ആൺ സിംഹവും പെൺ കടുവയും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്?

ലൈഗൺ

522. പക്ഷികൾ വഴിയുള്ള പരാഗണം?

ഓർണിതോഫിലി

523. ഷഡ്പദങ്ങളുടെ ശ്വസനാവയവം?

ട്രക്കിയ

524. ഹ്യൂമൻ ജീനോം പദ്ധതി ആരംഭിച്ച വർഷം?

1990 ( ആദ്യ മേധാവി : ജയിംസ് വാട്സൺ)

525. ജലദോഷം രോഗത്തിന് കാരണമായ വൈറസ്?

റൈനോ വൈറസ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution