Related Question Answers

501. ആംസ്ട്രോങും ആൾഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയപ്പോൾ മാതൃ പേടകമായ കൊളംബിയയെ നിയന്ത്രിച്ചിരുന്നത് ?

മൈക്കിൾ കോളിൻസ്

502. സൗരയൂഥത്തിൽ വലിപ്പത്തിൽ മൂന്നാം സ്ഥാനമുള്ള ഉപഗ്രഹം?

കാലിസ് റ്റോ (വ്യാഴത്തിന്റെ ഉപഗ്രഹം)

503. ചന്ദ്രനിലോട്ടുള്ള ആദ്യ പര്യവേഷണപദ്ധതിയായ ചന്ദ്രയാൻ - 1 വിക്ഷേപിച്ചത് ?

2008 ഒക്ടോബർ 22

504. അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയൻ എന്നാണ് പ്ലൂട്ടോയെ കുള്ളൻ ഗ്രഹമായി (Dwarf planet) തരംതാഴ്ത്തിയത്?

2006 ആഗസ്റ്റ് 24ന്

505. ക്ഷീരപഥത്തിലെ ഏറ്റവും വലിയ നക്ഷത്ര ഗണം?

ഹൈഡ്ര

506. വൊയേജർ I വിക്ഷേപിച്ച വർഷം?

1977

507. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ സ്ഥാപിച്ച ഫലകത്തിൽ എഴുതിയിരുന്നത്?

'ഞങ്ങൾ ഇവിടെയെത്തിയത് മാനവരാശിക്കാകെ സമാധാനത്തിനു വേണ്ടിയാണ് '

508. ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന അവസ്ഥ?

പെരിഹീലിയൻ

509. സൂര്യന്റെ ഭ്രമണകാലം?

ഏകദേശം 27 ദിവസങ്ങൾ

510. ചന്ദ്രയാൻ ദൗത്യത്തിന്റെ പ്രിൻസിപ്പൽ സയന്റിസ്റ്റ്?

ജെ.എൻ.ഗോസ്വാമി

511. ചന്ദ്രയാൻ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം ലഭിക്കുന്നത്?

സൂര്യൻ

512. ഈറോസ് (E R OS) എന്ന ക്ഷുദ്രഗ്രഹത്തിൽ ഇറങ്ങിയ ബഹിരാകാശ പേടകം ?

നിയർ (NEAR - 2001

513. ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കുവാനനുള്ള യൂണിറ്റ്?

പാർസെക്

514. ഒരു നക്ഷത്രത്തിന്റെ നിറം സൂചിപ്പിക്കുന്നത് ?

താപനിലയെ

515. ബുധനെ (Mercury) നിരീക്ഷിക്കുവാൻ അമേരിക്ക 1974ൽ വിക്ഷേപിച്ച പേടകം?

മറീനർ 10

516. Edwin Aldrin എഴുതിയ ആത്മകഥ?

മാഗ്നിഫിസന്‍റ് ഡിസൊലേഷൻ (magnificent desolation)

517. വ്യാഴത്തിന്റെ ചുവന്ന പൊട്ട് കണ്ടെത്തിയത്?

റോബർട്ട് ഹുക്ക് ( 1664 )

518. ചന്ദ്രയാൻ - 1 എത്ര ദിവസമാണ് പ്രവർത്തനനിരതമായിരുന്നത് ?

312 ദിവസം

519. ഹാർമണീസ് ഓഫ് ദി വേൾഡ് എന്ന കൃതിയുടെ കർത്താവ്?

കെപ്ലർ

520. വലിയ കറുത്ത പൊട്ട് ( Great Dark Spot) കാണപ്പെടുന്ന ഗ്രഹം?

നെപ്ട്യൂൺ

521. ചൊവ്വ ഗ്രഹത്തിന്റെ പഠനം നടത്തിയ ബഹിരാകാശ ദൗത്യം ?

പാത്ത് ഫൈൻഡർ

522. സൂര്യഗ്രഹണ സമയത്ത് ഭൂമിയിൽ ദൃശ്യമാകുന്ന വിവിധ പ്രതിഭാസങ്ങൾ?

ബെയ്ലീസ് ബീഡ് സ്(Baileys Beads); ഡയമണ്ട് റിങ് (Diamond Ring)

523. ചൈന; കൊറിയ; ജപ്പാൻ; വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ ജലക്ഷത്രം എന്ന് അറിയപ്പെടുന്ന ഗ്രഹം?

ബുധൻ (Mercury)

524. ISRO നാഗിഗേഷൻ സെന്ററിന്റെ ആസ്ഥാനം?

ബെംഗലരു

525. ഭൂമിയിൽ നിന്നും എത്ര അകലെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്?

384404 കി.മീ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution